പിണറായി സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി
പിണറായി സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ ലാബ് തലശ്ശേരി എം.എല്‍.എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍മാര്‍ മുന്‍ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെക്രട്ടറി ശ്രീഗണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് സി.വി.സുമജന്‍ സ്വാഗതവും ഡയരക്ടര്‍ വി.വി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.