പളളുരുത്തി മണ്ഡലം സഹകരണ ബാങ്ക് എട്ടാമത് വീടിന്റെ താക്കോല്‍ കൈമാറി
പളളുരുത്തി മണ്ഡലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 13 ശതാബ്ദി ഭവനങ്ങളില്‍ എട്ടാമത് വീടിന്റെ താക്കോല്‍ കൈമാറി. പെരുമ്പടപ്പ് എസ്.എന്‍ റോഡ് ചന്ദ്രശ്ശേരി വീട്ടില്‍ സിന്ധു സുനില്‍കുമാറിനാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി.ശെല്‍വന്‍ അധ്യക്ഷത വഹിച്ചു.എ.എം. ഷെറീഫ്, രഞ്ജിത്ത് മാസ്റ്റര്‍, പി.എ. പീറ്റര്‍, പി.വി ചന്ദ്രബോസ,് ടി.പി സുധന്‍, കെ.ജെ.ബെയ്സിന്‍, എ.എ. അബ്ദുല്‍ അസീസ്, എം.എസ്. ശോഭിതന്‍ എന്നിവര്‍ പങ്കെടുത്തു.സെക്രട്ടറി കെ.എം. നജ്മ നന്ദി പറഞ്ഞു. വീട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച കോണ്‍ട്രാക്ടര്‍ നസീറിന് ബാങ്കിന്റെ വക ഉപഹാരവും നല്‍കി.