പനങ്ങാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ സഹകരണ സ്നേഹ വില്പന പദ്ധതി ആരംഭിച്ചു
പനങ്ങാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ സംരംഭമായ ഹോംകോ വട്ടോളി ബസാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക സഹകരണ സ്നേഹ വില്പന പദ്ധതിക്ക് തുടക്കമായി. പനങ്ങാട്, ബാലുശ്ശേരി, കൂരാച്ചുണ്ട്, ഉണ്ണികുളം,നന്മണ്ട പഞ്ചായത്തുകളിലെ ലൈഫ് മിഷന്‍ ലിസ്റ്റിലുള്ളവര്‍ക്ക് കെട്ടിട നിര്‍മാണത്തിനാവശ്യമായ ഇലക്ട്രിക്കല്‍, പ്ലംബിങ്ങ് സാനിറ്ററി പെയിന്റ്, ഹാര്‍ഡ് വെയര്‍ എന്നിവക്ക് സ്പെഷ്യല്‍ ഡിസ്‌കൗണ്ടില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജോയിന്റ് റജിസ്ട്രാര്‍ ബി.സുധ, ഇന്‍സ്‌പെക്ടര്‍ താമരശ്ശേരി മിനി ചെറിയാന്‍, വാര്‍ഡ് അംഗങ്ങളായ റിജുപ്രസാദ്, ഷൈബാഷ്‌കുമാര്‍, സൊസൈറ്റി വൈസ് പ്രസിഡന്റ് ആര്‍.സിജു, പ്രസിഡന്റ് ഇ.വി ഗോപാലന്‍, സെക്രട്ടറി എം. രാജീവ് സംസാരിച്ചു.