പതിനൊന്നാം ശമ്പള പരിഷ്കരണ നടപടികൾ സർക്കാർ ഉടൻ ആരംഭിക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട്.
പതിനൊന്നാം ശമ്പള പരിഷ്കരണ നടപടികൾ സർക്കാർ ഉടൻ ആരംഭിക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ 45-മത് തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്ന പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാഗ്ദാനം നിറവേറ്റാൻ സർക്കാർ ആർജ്ജവം കാണിക്കണം. കിഫ്ബിയിൽ സി.എ.ജി ഓഡിറ്റിങ് ഭയപ്പെടുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം കളിയാക്കി. സംഘടനാ ജില്ലാ പ്രസിഡന്റ് ഇ.എൽ.സനൽരാജ് അധ്യക്ഷത വഹിച്ചു.
വി. എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.ശരത്ചന്ദ്രപ്രസാദ്, തമ്പാനൂർ രവി, ട്രഷറർ കരകുളം കൃഷ്ണപിള്ള, എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ട് മാരായ എൻ.രവികുമാർ എൻ.കെ.ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.