നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് 31 നകം നല്‍കണം
സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തരം കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ 2022 ലെ നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് ( വീണ്ടും വിവാഹിതരായിട്ടില്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ) ഡിസംബര്‍ 31 നകം സമര്‍പ്പിക്കണമെന്നു അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു. വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്. 65 നു മുകളില്‍ പ്രായമുള്ള കുടുംബപെന്‍ഷന്‍കാര്‍ സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിച്ചാല്‍ മതി.
നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ പി.പി.ഒ. നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കണമെന്നു അഡീഷണല്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചു. പി.പി.ഒ. നമ്പറില്ലാത്ത സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയാന്‍ സാധിക്കാതെ വന്നാല്‍ നിരസിക്കും. കുടുംബപെന്‍ഷന്‍ വാങ്ങുന്ന ഭാര്യ / ഭര്‍ത്താവ് വൈവാഹികപദവി മാത്രം വ്യക്തമാക്കിയാല്‍ മതി.