നിക്ഷേപ കലക്ഷൻ ഏജൻ്റമാർക്ക് നിയമന സംവരണം നടപ്പിലാക്കുക: കെ.എസ്.എഫ്

moonamvazhi

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ പിരിവുകാർക്ക് നിയമനങ്ങളിൽ ഏർപ്പെടുത്തിയ 25% സംവരണം കൃത്യമായി നടപ്പിലാക്കുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്ന് കേരള സഹകരണ ഫെഡറേഷൻ 7 മത് കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ കേരളാ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം സഹകരണവേദി ജില്ലാ ചെയർമാൻ അഡ്വ.ജയ്സൺ തോമസ് ഉദ്ഘാടനം ചെയ്തു.

പ്രാഥമിക സംഘങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ കക്ഷിരാഷ്ട്രീയത്തിനതീതമായ കൈകോർക്കൽ അനിവാര്യമാണെന്ന് ജയ്സൺ തോമസ് ആവശ്യപ്പെട്ടു. സി.എ. അജീർ അദ്ധ്യക്ഷത വഹിച്ചു. PACS അസോസിയേഷൻ സംസ്ഥാന സിക്രട്ടറി പി.പി.ദാമോധരൻ, സഹകാർ ഭാരതി പ്രതിനിധി മനോജ് കുമാർ ധർമ്മടം, സഹകരണ ഫെഡറേഷൻ ജില്ലാ സിക്രട്ടറി പി.സുനിൽകുമാർ ,എൻ.സി.സുമോദ്, കാഞ്ചന മാച്ചേരി, സുധീഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. സഹകരണ സംഘം ഭാരവാഹികളുടെ ഓണററേറിയവും സിറ്റിങ്ങ് ഫീസും കാലോചിതമായി ഉയർത്തുക, മിസ ലേനിയസ് സംഘങ്ങൾക്ക് കേരളാ ബാങ്ക് വായ്പകൾ നൽകുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.

ഭാരവാഹികൾ: സി.എ.അജീർ (പ്രസിഡണ്ട്), പി.രാജൻ ( സിക്രട്ടറി) ,സുധീഷ് കടന്നപ്പള്ളി, എം.രാഘവൻ, എം.വി.വിമല, കെ.പി.സലീം(ജോ: സിക്രട്ടറിമാർ) എൻ.സി.സുമോദ്, കാഞ്ചന മാച്ചേരി, പി.കുമാരൻ,പി.ദാമോധരൻ മാസ്റ്റർ (വൈ.പ്രസിഡണ്ടുമാർ)എൻ.പ്രസീദൻ (ട്രഷറർ).

Leave a Reply

Your email address will not be published.