നാല് പുതിയ രുചിഭേദങ്ങളിൽ ഐസ്ക്രീമുകൾ വിപണിയിലിറക്കി മിൽമ എറണാകുളം മേഖല
പുതിയ നാല് രുചിഭേദങ്ങളിൽ ഐസ്ക്രീമുകൾ വിപണിയിലിറക്കി മിൽമയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ. സപ്പോട്ടപ്പഴത്തിന്റെ തനത് രുചിയിൽ ചിക്കുവും, പഴങ്ങളുടേയും കശുവണ്ടിയുടേയും ബദാമിൻറെയുംരുചിക്കൂട്ടോടെയുള്ള മിക്സഡ് ഫ്രൂട്ടും,തനത് രുചിയിൽ ‘പാഷൻ ഫ്രൂട്ടും, വാനിലയും ചോക്ലേറ്റും പ്രത്യേകരീതിയിൽ ഒരുപാക്കിൽ ലഭിക്കുന്ന വാനില – ചോക്ലേറ്റ് 2-ഇൻ-1ഐസ്ക്രീമുകളുമാണ് പുതിയതായി വിപണിയിലിറക്കിയത്. ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി വിപണനോൽഘാടനം നിർവഹിച്ചു. ടി.ജെ. വിനോദ് കുമാർ എം. എൽ.എ അധ്യക്ഷത വഹിച്ചു.
കൂടുതൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ വിപണിയിലിറക്കുകയും അവ കൂടുതൽ പൊതുയിടങ്ങളിലൂടെ വിറ്റഴിക്കുന്നതിന് ശ്രമിക്കുയും ചെയ്യണമെന്നും, ആയതിന് സർക്കാരിന്റെ പിന്തുണ എന്നും മിൽമക്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.