നാഗാലാന്‍ഡ് സംഘം ഭരണിക്കാവ് സഹകരണ ബാങ്ക് സന്ദര്‍ശിച്ചു
നാഗാലാന്‍ഡ് സ്റ്റേറ്റ് കോ– ഓപ്പറേറ്റീവ് ബാങ്കിന്റെ വൈസ് ചെയര്‍മാനും ജനറല്‍ മാനേജരും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും അടങ്ങുന്ന പത്തംഗ സംഘം തിരുവന്തപുരം ഭരണിക്കാവ് സഹകരണബാങ്ക് സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കോ-ഓപ്ഡേ പ്രത്യേക പുരസ്കാരം നേടിയ ഭരണിക്കാവ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനാണ് സന്ദര്‍ശനം. ബാങ്ക് പ്രസിഡന്റ് കോശി അലക്സിന്റെയും സെക്രട്ടറി കെ എസ് ജയപ്രകാശിന്റെയും നേതൃത്വത്തില്‍ ഭരണസമിതിയംഗങ്ങളും ജീവനക്കാരും സ്വീകരിച്ചു.
ബാങ്കിന്റെ കാര്‍ഷിക നഴ്സറി, ഹെഡ്ഓഫീസ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഇക്കോ ഷോപ്പ്, അഗ്രോ ക്ലിനിക്ക്, നീതി സ്റ്റോര്‍, വളം ഡിപ്പോ, മെഡിക്കല്‍ സ്റ്റോര്‍, കോ-ഓപ് മാര്‍ട്ട്, ഭരണി ഫുഡ് പ്രോഡക്ട്സ്, ഭരണി അഗ്രി സെന്റര്‍ എന്നിവയും മൂന്ന് ബ്രാഞ്ചും സന്ദര്‍ശിച്ചു. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റും കാര്‍ഷിക പ്രവര്‍ത്തനങ്ങളും അഗ്രോക്ലിനിക് പ്രവര്‍ത്തനങ്ങളും കൃഷി ഓഫീസര്‍ അഭിലാഷ് കരിമുളയ്ക്കലും വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമമെന്ന് സംഘം അഭിപ്രായപ്പെട്ടു.
ഭരണസമിതിയംഗങ്ങളായ എം വിശ്വകുമാര്‍, കെ സദാശിവന്, എം റഹിയാനത്ത്, കെ എന്‍ സോമന്, പഞ്ചായത്ത് കൃഷി ഓഫീസര്‍ പൂജ വി നായര്‍, രഞ്ജിനി ദേവരാജന്‍, ബാങ്ക് അസി. സെക്രട്ടറി ബി സന്തോഷ്കുമാര്‍, ചീഫ് അക്കൗണ്ടന്റ് എം ശ്രീരേഖ, എം രാജ്കുമാര്, ബ്രാഞ്ച് മാനേജര്‍മാരായ ബിജി, പിഎസ്ആര്‍ വിജയരാജ്, രഞ്ജിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നാഗാലാന്‍ഡ് സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ബാങ്ക് വൈസ്ചെയര്‍മാന്‍ ലീ, ജനറല്‍ മാനേജര്‍ ജോന സേമ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
[mbzshare]