നാഗലശ്ശേരി ബാങ്ക് നേത്രചികിത്സാക്യാമ്പ് നടത്തി
പാലക്കാട് ജില്ലയിലെ കൂറ്റനാടുള്ള നാഗലശ്ശേരി സര്‍വീസ് സഹകരണബാങ്ക് വാവനൂര്‍ അഷ്ടാംഗം ആയുര്‍വേദചികിത്സാലയവുമായി ചേര്‍ന്നു സൗജന്യനേത്രചികിത്സാക്യാമ്പ് നടത്തി. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന് ഡോ. ശ്രീദേവി.വി, ഡോ. അശ്വിന്‍ ടി. ദാസ്, ഒപ്‌ടോമെട്രിസ്റ്റ് ആയിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അമ്പതോളംപേര്‍ പങ്കെടുത്തു.
