ദേശീയ ഗോപാൽരത്ന പുരസ്കാരം പുൽപ്പള്ളി ക്ഷീര സംഘത്തിന് 

moonamvazhi

ഇന്ത്യയിലെ മികച്ച ക്ഷീരോൽപാദക സഹകരണ സംഘങ്ങൾക്ക് ദേശീയ ഗോപാൽ രത്ന പുരസ്കാരം പുൽപ്പള്ളി സഹകരണ സംഘത്തിന് നൽകുന്നു.

രാജ്യത്തെ 1770 അപേക്ഷകരിൽ നിന്ന് പുൽപ്പള്ളി ക്ഷീര സംഘത്തെ തിരഞ്ഞെടുത്തു. 5 ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. 26 ന് അസമിലെ ഗുവാഹട്ടിയിൽ നടക്കുന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അവാർഡ് ഏറ്റുവാങ്ങും. സംഘത്തിന്റെ വൈവിധ്യവൽക്കരണം പാൽവില ഗുണനിലവാരം കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പരിഗണിച്ചാണ് അവാർഡ്.

1971ൽ 25ൽ നിന്ന് 40 കർഷകർ പാൽ സംഭരിച്ചാണ് തുടക്കം. ഇപ്പോൾ 20000 പാൽ സംഭരിക്കുന്നുണ്ട് .5118 ക്ഷീരകർഷകർ അംഗങ്ങളായ സംഘത്തിൽ 60 ഓളം ജീവനക്കാരുണ്ട്.

ബൈജു നമ്പിക്കൊല്ലി (പ്രസിഡന്റ്) എം.ആർ.ലതിക (സെക്രട്ടറി) ഭരണസമിതി അംഗങ്ങൾ: യു. എൻ. വെട്ടുവേലിൽ, ജയചന്ദ്രൻ ,ഗീത പ്രഭാകരൻ ,ലീല കുഞ്ഞികണ്ണൻ, റീന സണ്ണി, ജോളി റെജി, ടി.വി. ബിനോയ്.

Leave a Reply

Your email address will not be published.