ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി കാസർഗോഡ് തിമിരി സഹകരണ ബാങ്ക്.

adminmoonam

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് തിമിരി സർവീസ് സഹകരണ ബേങ്ക് മാതൃകയായി.
ആഗസ്ത് 9 , 10 തീയ്യതികളിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയതിനാൽ ഉണ്ടായ പ്രളയത്തിൽ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബേങ്ക് വളരെ സജീവമായി രംഗത്തിറങ്ങി ആവശ്യമായ സഹായങ്ങൾ ചെയ്തു. ക്ലായിക്കോട് , വെള്ളാട്ട്, ചെറുവത്തൂർ എ. യു. പി. സ്കൂൾ, കാടങ്കോട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ച ക്യാമ്പുകൾ ബേങ്ക് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും സന്ദർശിക്കുകയും ക്യാമ്പിലുള്ളവർക് അത്യാവശ്യമായ പുതപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. പ്രസിഡണ്ട് വി.രാഘവനിൽ നിന്ന് ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.നാരായണൻ, ക്ലായിക്കോട് വില്ലേജ് ഓഫീസർ മഞ്ജു നാഥ്, ചെറുവത്തൂർ വില്ലേജ് ഓഫീസർ ബിജു എന്നിവർ പുതപ്പുകൾ ഏറ്റുവാങ്ങി. ബേങ്ക് സെക്രട്ടറി കെ.വി.സുരേഷ് കുമാർ, ജീവനക്കാരായ വി.വി.തമ്പാൻ , സി.വിജയൻ, ജിതിൻ കെ.വി, യു. അശോകൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News