ദി കാലിക്കറ്റ് ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് അംഗീകാരം

moonamvazhi

മികച്ച ഇ-പേയ്‌മെന്റ് സംവിധാനം , മികച്ച മൊബൈൽ അപ്ലിക്കേഷൻ എന്നിവക്കുള്ള ബാങ്കിങ്ങ് ഫ്രോണ്ടിയേഴ്‌സ് അവാർഡ് 2023 ദി കാലിക്കറ്റ് ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് ലഭിച്ചു.

നൂതന ബാങ്കിങ്ങ് രംഗത്ത് ബാങ്ക് നടപ്പിലാക്കിയ പുത്തൻ സാങ്കേതിക വിദ്യയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് .ഗോവയിൽ വെച്ച് നടന്ന ചടങ്ങ് ഗോവൻ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോധർ ഉദ്ഘാടനം ചെയ്തു.

ദി കാലിക്കറ്റ് ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനു വേണ്ടി ചെയർമാൻ ടി വി നിർമലൻ, ജനറൽ മാനേജർ ഇ സുനിൽകുമാർ, ഡയറക്ടർമാരായ ടി രാധാകൃഷ്ണൻ,ശരത് പി വിജയൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Latest News