ദിനേശ് ഗോതമ്പ് പൊടി വിപണിയിൽ
ദിനേശിൽ നിന്നും ഇനി ഗോതമ്പ് പൊടിയും. അഴീക്കോട് MLA കെ.വി. സുമേഷ് ആദ്യവില്പന നടത്തി. തമ്പാൻ മാങ്ങാട് ആദ്യവില്പന ഏറ്റുവാങ്ങി. പയ്യാമ്പലത്തെ കേന്ദ്രസംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കേരള ദിനേശ് ചെയർമാൻ എം.കെ ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.
കാഞ്ഞിരയിൽ പ്രവർത്തിക്കുന്ന ദിനേശ് ഫുഡ്സ് – കറിപൗഡർ & കറി മസാല യൂണിറ്റിൽ നിന്നാണ് ഗോതമ്പ് പൊടി നിർമ്മിക്കുന്നത്. കഴുകി ഉണക്കിയാണ് യുണിറ്റിൽ നിന്ന് ഗോതമ്പ് പൊടിച്ച് പായ്ക്ക് ചെയ്യുന്നത്.
മാർക്കറ്റിംഗ് മാനേജർ എം. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇൻ ചാർജ് എം. പ്രകാശൻ, ഡയറക്ടർമാരായ പള്ളിയത്ത് ശ്രീധരൻ, വാഴയിൽ സതി, വി.ബാലൻ, യൂണിറ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ശ്രീഷ്മ എന്നിവർ സംസാരിച്ചു.