തൊടുപുഴ കാരിക്കോട് സഹകരണ ബാങ്കിന്റെ എടിഎം പ്രവര്‍ത്തനം തുടങ്ങി
ഇടുക്കി തൊടുപുഴ കാരിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഇ വെയര്‍ സോഫ്ടെക്ക് കമ്പനിയുടെ സഹായത്തോടെ ബാങ്കിന്റെ കുമ്മംകല്ല് ബ്രാഞ്ചിനോട് ചേര്‍ന്ന് എടിഎം, സിഡിഎം മെഷീന്‍ സ്ഥാപിച്ചു. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എസ്.ഷാജി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി പി.വി.മോളി, ബാങ്ക് വൈ.പ്രസിഡന്റ് പി.എസ്.രാജന്‍, നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.കരീം, ഇ വെയര്‍ സോഫ്റ്റ് ടെക് കമ്പനി സി.ഇ.ഒ.സജീവ് പുഷ്പമംഗലം, കൗണ്‍സിലര്‍ സബീന ബിഞ്ചു, മുതലക്കോടം ബാങ്ക് പ്രസിഡന്റ് വി.ബി. ജമാല്‍, തൊടുപുഴ ബാങ്ക് പ്രസിഡന്റ് പ്രശോഭ് ആര്‍.നായര്‍, എം.എം.മാത്യു,കുമാരമംഗലം, എം.ജി.സുരേന്ദ്രന്‍,അരിക്കുഴ, ഭരണ സമിതിയംഗം സുമ ജോയി എന്നിവര്‍ പ്രസംഗിച്ചു. ഏത് ബാങ്കിന്റെയും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനും, യൂണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്,ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവയിലേക്ക് സിഡിഎം വഴി പണം അടക്കാനും കഴിയുന്ന വിധം സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.