തൃശ്ശൂര്‍ സഹകരണ ബാങ്ക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

moonamvazhi

തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി. ഈ വര്‍ഷം നിക്ഷേപത്തിലും വായ്പായിനത്തിലുമുള്ള ബാങ്കിന്റെ വളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയാണ് ഫ്രോണ്ടിയെഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് അവാര്‍ഡ്‌സ് ബാങ്കിനു ലഭിച്ചത്.

ഗോവ തലസ്ഥാനമായ പനാജിയില്‍ നടന്ന ചടങ്ങില്‍ ഗോവല്‍ സഹകരണ മന്ത്രി സുഭാഷ് ഷിറോഡ്കറില്‍ നിന്ന് ബാങ്ക് സെക്രട്ടറി ബിന്ദു.എന്‍.വി, ഭരണ സമിതി അംഗം കെ.ടി. വാസുദേവന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Latest News