തൃശൂർ കുരിയച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ്കെട്ടിടം ഉദ്ഘാടനം ചെയ്തു
കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച അത്ഭുതാവഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് സഹകരണ മേഖലയിലുള്ള വിശ്വാസം ആണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് അവർക്കു വേണ്ടി പ്രവർത്തിക്കാൻ സർവീസ് സഹകരണ ബാങ്കുകൾക്ക് ഉത്തരവാദിത്വവും കടമയും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ കുരിയച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി. എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഡി.സി.സി പ്രസിഡണ്ട് ഒ. അബ്ദുറഹിമാൻ കുട്ടി, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുൻ എം.എൽ.എ. എം.പി. വിൻസന്റ്, ബാങ്ക് പ്രസിഡണ്ട് യു.പി.തോമസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡയറക്ടർമാർ, സഹകാരികൾ, ജീവനക്കാർ തുടങ്ങി നൂറുകണക്കിന് പേർ പങ്കെടുത്തു