തുറവൂര്‍ ബാങ്കില്‍ സ്വര്‍ണ്ണപണയ കാര്‍ഷിക വായ്പ വിതരണം ആരംഭിച്ചു

[mbzauthor]

തുറവൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണ്ണപണയ കാര്‍ഷിക വായ്പ വിതരണം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

നബാര്‍ഡ് സെപ്ഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി II പദ്ധതി പ്രകാരം അനുവദിക്കുന്ന തുകയില്‍ നിന്നാണ് ബാങ്ക് വായ്പ നല്‍കുന്നത്. ഒരു കോടിയോളം രൂപ കാര്‍ഷികമേഖലയ്ക്ക് ഈ പദ്ധതി വഴി വായ്പ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. ബാങ്കില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകരുടെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍, മൃഗ സംരക്ഷണം,ഡയറി, ഫിഷറീസ്, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ നല്‍കും. വായ്പ പദ്ധതിയ്ക്ക് കരം അടച്ച രസിത് നിര്‍ബന്ധമാണ്. ജൂണ്‍ 30ന് ഈ പദ്ധതി അവസാനിക്കും


സെക്രട്ടറി എന്‍. പ്രതീഷ് പ്രഭു, ഭരണസമിതി അംഗങ്ങളായ വി. എന്‍. നന്ദകുമാര്‍, കെ. കരുണാകരന്‍, രോഹിണി സത്യനാഥ്, സന്ധ്യാ രാം കുമാര്‍ എന്നിവര്‍ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.