തുറവൂര്‍ ബാങ്കില്‍ സ്‌കൂള്‍ കിറ്റുകളുടെ വിതരണം തുടങ്ങി
കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച് സഹകരണ സംഘങ്ങള്‍ നടപ്പാക്കുന്ന സ്‌കൂള്‍ കിറ്റുകളുടെ സൗജന്യ നിരക്കിലുള്ള വിതരണം തുറവൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തുടങ്ങി.
ബാങ്ക് പ്രസിഡന്റ് എ. നന്ദകുമാര്‍ ബാങ്ക് കണ്‍കറന്റ് ഓഡിറ്റര്‍ ദിവ്യ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എന്‍.പ്രതീഷ് പ്രഭു, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ. എസ്.സുരേഷ് കുമാര്‍, വി. എന്‍.നന്ദകുമാര്‍, കെ. കരുണാകരന്‍, രോഹിണി സത്യ നാഥ്, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.