തുമ്പൂര്‍ സഹകരണ ബാങ്ക് അംഗസമാശ്വാസ നിധി വിതരണം ചെയ്തു
തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ നിധി സഹായധനം വിതരണം ചെയ്തു. തൃശ്ശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ശബരിദാസന്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ് അധ്യക്ഷത വഹിച്ചു. കുട്ടി കൃഷിയും കുഞ്ഞന്‍ പങ്കും, ചൈല്‍ഡ് ചലഞ്ച് അക്കൗണ്ട് എന്നിവയുടെ സമ്മാനദാനം നടത്തി.
വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി ജോയ്, മുകുന്ദപുരം അസി. രജിസ്ട്രാര്‍ (ജനറല്‍) സി.കെ ഗീത എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വേളൂക്കര ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷണന്‍, വാര്‍ഡ് മെമ്പര്‍മാരായ സ്വപ്ന സെബാസ്റ്റ്യന്‍, രജിത ഉണ്ണികൃഷ്ണന്‍, ലാലു വട്ടപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ ഡെന്നി. വി.ആര്‍.സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മനോജ് കെ.എസ് നന്ദിയും പറഞ്ഞു.