തുണിസഞ്ചികൾ വിതരണം ചെയ്ത് സഹകരണ സ്കൂൾ വിദ്യാർത്ഥികൾ.

adminmoonam

‘മാറ്റം എന്നിലൂടെ എന്ന സന്ദേശം’ ഉയർത്തി തൃശ്ശൂർ പാടൂക്കാട് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന കൂട്ടായ്മ ആയിരം തുണിസഞ്ചികൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. കഴിഞ്ഞ ഒരുമാസംകൊണ്ട് സ്കൂളിലും വീട്ടിലും ആയി നിർമ്മിച്ച തുണിസഞ്ചികൾ ആണ് വിതരണത്തിന് ഉപയോഗിച്ചത്. പ്ലാസ്റ്റിക് വർജ്ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തെരുവ് നാടകവും അവതരിപ്പിച്ചു. കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നടത്തിയ തുണിസഞ്ചി വിതരണം മേയർ അജിത വിജയൻ, യു.പി.ജോസഫിന് നൽകി ഉദ്ഘാടനം ചെയ്തു.

മുൻമന്ത്രിയും സംഘം പ്രസിഡണ്ടുമായ കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോൺ ഡാനിയേൽ, വി. കെ. സുരേഷ് കുമാർ, കരോളി ജോഷ്വാ, പ്രസീജ ഗോപൻ, സംഘം വൈസ് പ്രസിഡണ്ട് ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു. സ്കൂളിന്റെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ്, തിരൂർ, പള്ളിമൂല തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനാടകവും തുണി സഞ്ചി വിതരണവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News