തുടയന്നൂര്‍ ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി
കൊല്ലം തുടയന്നൂര്‍ സര്‍വ്വീസ് സഹകര ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 761220 രൂപ സംഭാവന നല്‍കി. ബാങ്ക് പ്രസിഡന്റ് പ്രൊഫ. ബി.ശിവദാസന്‍ പിള്ള നിയുക്ത എം.എല്‍.എ. ജെ. ചിഞ്ചുറാണിയ്ക്ക് തുക കൈമാറി.
ബാങ്കിന്റെ സംഭാവന, ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളം, ഭരണസമിതി അംഗങ്ങളുടെ സംഭാവന എന്നിവ ഉള്‍പ്പെടെയാണ് 761220 രൂപ നല്‍കിയത്. ബാങ്ക് വൈസ് പ്രസിഡന്റ് കെ. ഓമന കുട്ടന്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ഷെറീഫ്, കെ പ്രകാശ്, ജീ .ധര്‍മ്മരാജന്‍, ബാങ്ക് സെക്രട്ടറി അനിത എസ്.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.