ഡി.ബി.ഇ.എഫ് – കെ.ആർ സരളാഭായി പ്രസിഡണ്ട്, വി.ബി.പത്മകുമാർ ജനറൽ സെക്രട്ടറി.

adminmoonam

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, കേരള സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചു.ജില്ലാ സഹകരണ ബാങ്കിലെ പാർട് ടൈം ജീവനക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക,
പാർട് ടൈം ജീവനക്കാർക്ക് ലഭിക്കുന്ന 10 % പ്രമോഷൻ ആനുപാതം 50% മായി ഉയർത്തുക,
മുപ്പതു മാസം കാലാവധി പിന്നിട്ട ശമ്പളപരിഷ്കരണം നടപ്പിലാക്കുക,
പെൻഷൻ അപാകതകൾ പരിഹരിക്കുകയും കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യുക,
ഡി എ കേന്ദ്രം പ്രഖ്യാപിക്കുന്ന മുറക്ക് അനുവദിക്കുക,
കേരളാ ബാങ്കിന് അംഗീകാരം നൽകുക, ജനകീയ ബദൽ സംരക്ഷിക്കുക, വർഗ്ഗീയതയെ ചെറുക്കുക,
കാശ്മീർ വെട്ടിമുറിച്ച നിലപാട് തിരുത്തുക, ആസ്സാം പൗരത്വ പട്ടിക – നീതി ഉറപ്പാക്കുക,തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക,
കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികൾ തിരുത്തുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, ജനപക്ഷ ബദൽ സംരക്ഷിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ബാങ്കിൽ നിന്നും വിരമിച്ച ഫെഡറേഷൻ ഭാരവാഹികൾക്കും സംസ്ഥാന കമ്മറ്റിയിൽ നിന്നും വിരമിക്കുന്ന ഭാരവാഹികൾക്കും
യാത്രയയപ്പു നൽകുന്ന സമ്മേളനത്തിൽ ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ മുഖ്യ പ്രഭാഷണം നടത്തി. സി.ബാലസുബ്രഹ്മണ്യൻ,സന്തോഷ്.എം.കെ  എന്നിവർ സംസാരിച്ചു. ഏരിയാ കമ്മറ്റികൾ കൂടി രൂപീകരിക്കാൻ ഫെഡറേഷന്റെ ബൈലോ ഭേദഗതി ചെയ്തു കൊണ്ടുള്ള നിർദേശം സമ്മേളനം പാസ്സാക്കി.
കെ.ആർ.സരളാഭായി (കണ്ണൂർ) – പ്രസിഡണ്ട്,
വി.ബി.പത്മകുമാർ (ആലപ്പുഴ) എന്നിവർ ഉൾപ്പെടുന്ന 35 അംഗ സംസ്ഥാന കമ്മറ്റിയെയും, എച്ച് എൽ സിന്ദുജ – പാലക്കാട് കൺവീനറായുള്ള വനിതാ സബ് കമ്മറ്റിയെയും,ജനറൽ കൗൺസിൽ അംഗങ്ങളെയും
ഡി.ബി.ഇ.എഫ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News