ജൂലൈ 4 – അന്തർദേശീയ സഹകരണ ദിനം.

adminmoonam

ജൂലൈ 4, അന്തർദേശീയ സഹകരണ ദിനം.സംസ്ഥാന സഹകരണ യൂണിയൻ സ്റ്റാമ്പ് പുറത്തിറക്കും.ദേശീയ സഹകരണ യൂണിയൻ 2020 ജൂലൈ 4 അന്തർദേശീയ സഹകരണ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി അതാത് സംസ്ഥാന സഹകരണ യൂണിയനുകൾ പരമാവധി പ്രചാരണം നടത്തും.
പ്രചാരണത്തിന് ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ അന്തർദേശീയ സഹകരണ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്റ്റാമ്പ് പുറത്തിറക്കും. ഈ സ്റ്റാമ്പ് സംസ്ഥാനത്തെ സർക്കിൾ സഹകരണ യൂണിയനുകൾ, സഹകരണ പരിശീലന കേന്ദ്രങ്ങൾ, സഹകരണ കോളേജുകൾ, കിക്‌മ എന്നിവ മുഖാന്തരം വിൽപ്പന നടത്തണമെന്നും സഹകരണ സംഘം രജിസ്ട്രാർ അറിയിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ തലത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും രജിസ്ട്രാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News