ജീവന്‍രക്ഷാ പദ്ധതിയുടെ കാലാവധി ഒരു വര്‍ഷംകൂടി നീട്ടി

[mbzauthor]

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ജീവന്‍രക്ഷാ പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ 2024 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെ നീട്ടി. സംസ്ഥാനത്തെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാരുള്‍പ്പെടുന്ന സര്‍ക്കാര്‍ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപക-അനധ്യാപക ജീവനക്കാര്‍, പൊതുമേഖല, സഹകരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, സഹകരണസ്ഥാപനങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നിക്ഷേപ -വായ്പാപിരിവുകാര്‍, അപ്രൈസര്‍മാര്‍ തുടങ്ങിയവര്‍ക്കു പദ്ധതിയുടെ ആനുകൂല്യം കിട്ടും. അര്‍ഹതപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും പ്രീമിയം ആയിരം രൂപയായിരിക്കും.

അപകടമരണത്തിനു 15 ലക്ഷം രൂപയും സ്വാഭാവികമരണത്തിനു അഞ്ചു ലക്ഷം രൂപയുമാണു പരിരക്ഷ. കമാണ്ടോ ഓപ്പറേഷന്‍ ഡ്യൂട്ടിക്കിടയിലുണ്ടാകുന്ന അപകടമരണങ്ങള്‍ക്കു ഇരുപതു ലക്ഷം രൂപ ക്ലെയിംതുകയായി നല്‍കും. 2024 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെയുള്ള പദ്ധതികാലയളവിനുള്ളില്‍ സര്‍വീസില്‍നിന്നു വിരമിക്കുന്നവര്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.

പദ്ധതിയുടെ പൂര്‍ണവിവരങ്ങള്‍ക്കു താഴെ ക്ലിക്ക് ചെയ്യുക:

GO(P)No112-2023-FinDated18-11-2023_33

[mbzshare]

Leave a Reply

Your email address will not be published.