ജില്ലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിൽ മൂന്നാം ദിവസവും ബാങ്ക് പ്രവർത്തനം സ്തംഭിച്ചു.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മൂന്നു ദിവസമായി ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ നടത്തിയ പണിമുടക്ക് സമാപിച്ചു. മൂന്നു ദിവസവും മലപ്പുറം ജില്ല സഹകരണ ബാങ്കിന്റെ മുഴുവൻ ബ്രാഞ്ചുകളുടെയും പ്രവർത്തനം സ്തംഭിച്ചു. അടിയന്തരമായി വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ നേരത്തെ പ്രഖ്യാപിച്ച ജനുവരി ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.

പണിമുടക്കിയ ജീവനക്കാർ മലപ്പുറം നഗരത്തിൽ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. പണിമുടക്കിയ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇതര ജില്ലകളിലെ ജീവനക്കാരും സമരത്തിൽ പങ്കെടുത്തു. പ്രകടനത്തിനു സംയുക്ത സമരസമിതി നേതാക്കളായ പി.കെ. മൂസക്കുട്ടി, പി.അലി എന്നിവർ നേതൃത്വം നൽകി. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന വിശദീകരണ പൊതുയോഗം എ.ഐ.ബി.ഇ. എ സംസ്ഥാന പ്രസിഡണ്ട് അനിയൻ മാത്യു ഉദ്ഘാടനം ചെയ്തു സംയുക്ത സമരസമിതി ചെയർമാൻ സി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News