ജില്ലാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് കരിദിനം ആചരിച്ചു.

adminmoonam

അധികാരികളുടെ അവഗണനയ്ക്കെതിരെ കേരള ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് കരിദിനം ആചരിച്ചു.ശമ്പള പരിഷ്ക്കരണം, ഡി.എ, കേഡർ സംയോജനം, പി.ടി എസ് ജീവനക്കാരുടെ പ്രമോഷൻ ഉൾപ്പടെയുള്ള ജീവനക്കാരുടെ അവകാശങ്ങളിൽ അധികാരികൾ തുടർന്നു വരുന്ന അവഗണനയ്ക്കും നിഷേധാത്മക നിലപാടിനു മെതിരെ കേരള സംസ്ഥാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ സംഘടനയായ ഓൾ കേരള ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിച്ചത്. സംസ്ഥാനത്തെ മുഴുവൻ ബ്രാഞ്ചുകൾക്കു മുമ്പിലും പ്രതിഷേധം സംഘടിപ്പിച്ചതായി നേതാക്കൾ പറഞ്ഞു.

ത്രിശൂർ റീജനൽ ഓഫീസിനു മുന്നിൽ നടത്തിയ കരിദിനാചരണം ജില്ലാ വൈസ് പ്രസിഡണ്ട് എൻ.എ സാബു ഉദ്ഘാടനം ചെയ്തു . എ കെ രമേഷ് അദ്ധ്യക്ഷത വഹിച്ചു. ജിതേന്ദ്രൻ ടി.ആർ മുഖ്യ പ്രഭാഷണം നടത്തി. വർക്കിങ്ങ് പ്രസിഡണ്ട് ടി.ആർ ജോയ്‌, ആശാ സി.എസ് എന്നിവർ വിവധ ബ്രാഞ്ചുകൾക്കു മുന്നിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേത്രത്വം നൽകി. സെപ്തംബർ 15 മുതൽ ചട്ടപ്പടി സമരവും സെപ്തംബർ 30 ന് പണിമുടക്കും നടത്തുമെന്ന് സംഘടന നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News