ജപ്പാനില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങളേറെ
ഉന്നത വിദ്യാഭ്യാസ, തൊഴില്‍മേഖലകളില്‍ ജപ്പാനില്‍ അവസരങ്ങളേറെയുണ്ട്. ഇതു പ്രയോജനപ്പെടുത്തണമെങ്കില്‍ ജാപ്പനീസ് ഭാഷ അറിഞ്ഞിരിക്കണം. ആശയവിനിമയം പൂര്‍ണമായും ജാപ്പനീസ് ഭാഷയിലാണ്. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി സര്‍വകലാശാലകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ളീഷില്‍ കോഴ്സ് ഓഫര്‍ ചെയ്തുവരുന്നുണ്ട്. പഠനശേഷം തൊഴില്‍ ലഭിക്കാന്‍ മികച്ച ഭാഷാപ്രാവീണ്യം ആവശ്യമാണ്. ടെക്നോളജി രംഗത്തു ലോകത്തിലെ മൂന്നാമത്തെ മികച്ച സമ്പദ്വ്യവസ്ഥ എന്ന രീതിയില്‍ ജപ്പാന്‍ മുന്നിലാണ്. ഗതാഗതരംഗത്തു ബുള്ളറ്റ് ട്രെയിനുകളും വിപുലമായ മെട്രോ റെയില്‍സംവിധാനവും ജപ്പാന്റെ പ്രത്യേകതകളാണ്. ജപ്പാനില്‍ സ്‌കില്‍ വികസനത്തിനു സാധ്യതയുണ്ട്. ടോക്കിയോവിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ മലയാളിയായ ഇന്ത്യന്‍ അംബാസഡര്‍ സെബി ജോര്‍ജാണു ജപ്പാന്റെ പ്രത്യേകതകള്‍ വിശദീകരിച്ചത്.
ജപ്പാന്‍ ഇന്ത്യയില്‍നിന്നുള്ള അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കുള്ള മികച്ച ഉപരിപഠന, തൊഴില്‍മേഖലയാകാന്‍ സാധ്യതയേറെയുണ്ട്. ഇപ്പോള്‍ ഏതാണ്ട് അര ലക്ഷം ഇന്ത്യക്കാരേ ജപ്പാനിലുള്ളൂ. മുന്‍വര്‍ഷങ്ങളില്‍ ജര്‍മനി, ചൈന തുടങ്ങിയ രാജ്യക്കാര്‍ കൂടുതലായി ജപ്പാനില്‍ തൊഴില്‍ ചെയ്തിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യ ജപ്പാന്‍കാര്‍ ഇന്നും ഇഷ്ടപ്പെടുന്നു. എന്നാല്‍, തൊഴില്‍മേഖലയില്‍ ചൈനക്കാരെ അപേക്ഷിച്ചു ഇന്ത്യക്കാരെ കിട്ടാനാണ് അവര്‍ക്കു താല്‍പ്പര്യം. നാളിതുവരെയായി ഇന്ത്യയുടെ ഭാഗത്തുനിന്നു ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. എന്നാല്‍, മാറുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ബിരുദപഠനത്തോടൊപ്പം ജാപ്പനീസ് ഭാഷയില്‍ പ്രാവീണ്യം കൈവരിക്കുന്നതു ജപ്പാനില്‍ തൊഴില്‍ ലഭിക്കാന്‍ ഉപകരിക്കും. കോഴിക്കോട് എന്‍.ഐ.ടി. അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ഇന്‍ഡോ- ജപ്പാന്‍ സഹകരണത്തിന്റെ ഭാഗമായി ജാപ്പനീസ് ഭാഷ പഠിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കിവരുന്നു. ജപ്പാനില്‍ ഇന്റേണ്‍ഷിപ്പുകള്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തു നിരവധി സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളുമുണ്ട്. ഗവേഷണരംഗത്തു നിരവധി മേഖലകളില്‍ ജപ്പാന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഓട്ടോമേഷന്‍, മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമൊബൈല്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ബയോ ടെക്നോളജി, ബയോ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, പ്രെസിഷന്‍ ടെക്നോളജി എന്നിവയില്‍ ജപ്പാനില്‍ തൊഴിലവസരങ്ങള്‍ ഏറെയുണ്ട്.
ഡിസൈന്‍,
ടെക്നോളജി
കോഴ്സുകള്‍
ഡിസൈന്‍ എഞ്ചിനീയറിംഗ്, നോവല്‍ കമ്പ്യൂട്ടിങ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, അഡ്വാന്‍സ്ഡ് ബയോസയന്‍സ്, എന്‍വിറോണ്മെന്റല്‍ ഡിസൈന്‍, പോളിസി ഡിസൈന്‍, സോഷ്യല്‍ ഇന്നോവേഷന്‍, ബിസിനസ് ആന്റ് അഡ്മിനിസ്ട്രേഷന്‍ എന്നിവ പ്രധാനപ്പെട്ട ഉപരിപഠന മേഖലകളാണ്. ജപ്പാനില്‍ ബിരുദപഠനം സെമസ്റ്റര്‍ രീതിയിലാണ്. ഗഹനമായ പഠനമാണു സര്‍വകലാശാലകള്‍ വിഭാവനം ചെയ്യുന്നത്. ഏതു സെമസ്റ്ററിലും ഏതു കോഴ്‌സും പഠിക്കാം. പ്രീ റിക്വിസിറ്റ് ഇല്ല. താല്‍പ്പര്യവും അഭിരുചിയും വിലയിരുത്തിയുള്ള കോഴ്‌സ് പഠിക്കാം. ഗവേഷണമേഖല തിരഞ്ഞെടുക്കാം. വിവിധ മേഖലകള്‍ കൂട്ടിച്ചേര്‍ന്നുള്ള ക്രോസ് ഡിസിപ്ലിനറി കോഴ്സുകളുമെടുക്കാം. അക്കാഡമിക് നിബന്ധനകള്‍ ജാപ്പനീസ് സര്‍വകലാശാലകളില്‍ വളരെ ലളിതമാണ്. ഇന്റേണ്‍ഷിപ്പ്, ഫീല്‍ഡ് വര്‍ക്ക് എന്നിവയ്ക്ക് അവസരങ്ങളേറെയുണ്ട്.
അന്താരാഷ്ട്ര
വിദ്യാര്‍ഥികള്‍ക്ക്
ഏകഏഅ പ്രോഗ്രാം
ജാപ്പനീസ് സര്‍വകലാശാലകളിലെ അന്താരാഷ്ട്ര പ്രോഗ്രാമുകള്‍ ഏകഏഅ ( ഏഹീയമഹ കിളീൃാമശേീി മിറ ഏീ്ലൃിമിരല അരമറലാശര ജൃീഴൃമാ ) എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കു നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുണ്ട്. ടെക്നോളജി, വികസനം എന്നിവ ലക്ഷ്യമിട്ടുള്ള അക്കാഡമിക്, സ്‌കില്‍ വികസന പ്രോഗ്രാമാണിത്. ആഗോള തൊഴില്‍മേഖലയില്‍ മികച്ച തൊഴില്‍ ലഭിക്കാന്‍ ഇവ ഉപകരിക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഏകഏഅ പ്രോഗ്രാമിലൂടെ അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഇംഗ്ലീഷില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഏകഏഅ പ്രോഗ്രാമിലൂടെ പ്രവേശനം നേടണം.
ഏകഏഅ പ്രോഗ്രാമിലൂടെയുള്ള പ്രവേശനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. ഇതിനായി പ്രത്യേക ഇന്റര്‍വ്യൂ ഇല്ല. ജാപ്പനീസ് ഭാഷയില്‍ ച 5 ച 1 നിലവാരത്തിലുള്ള പ്രാവീണ്യപരീക്ഷകളുണ്ട്. വിവിധ മേഖലകളുമായി ബന്ധപ്പെട്ട സ്പെഷ്യലൈസ്ഡ് കോഴ്‌സുകള്‍, ഗവേഷണം ലക്ഷ്യമിട്ട സെമിനാറുകള്‍, ഗ്രാജുവേഷന്‍ പ്രൊജക്ടുകള്‍ എന്നിവയ്ക്ക് ഉന്നത വിദ്യാഭ്യാസമേഖലയില്‍ പ്രാധാന്യം നല്‍കിവരുന്നു. ഇന്‍ട്രൊഡക്ടറി വിഷയങ്ങള്‍, ഭാഷ, കമ്മ്യൂണിക്കേഷന്‍, ഡാറ്റ സയന്‍സ്, ഐ.ടി, വെല്‍നെസ്, ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങള്‍, പോളിസി മാനേജ്‌മെന്റ്, എന്‍വിറോണ്മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എന്റര്‍പ്രെന്യൂര്‍ഷിപ്പ്, എഞ്ചിനീയറിംഗ്, സയന്‍സ്, ടെക്നോളജി, ബയോ സയന്‍സ് , സിസ്റ്റംസ് ബയോളജി, സൈബര്‍ ഇന്‍ഫോര്‍മാറ്റിക്സ്, ഡിസൈന്‍, ബയോ ഫിസിക്സ് എന്നിവ മികച്ച ഉപരിപഠനമേഖലകളാണ്. വിദ്യാര്‍ഥികള്‍ക്കു കാമ്പസില്‍വെച്ചുതന്നെ സംരംഭകരാകാനും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുമുള്ള അവസരങ്ങളുണ്ട്. എന്‍വിറോണ്മെന്റല്‍ ഇന്നോവേറ്റര്‍, സോഷ്യല്‍ ഇന്നോവേ്റ്റര്‍, സൈബര്‍ സെക്യൂരിറ്റി, ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ് എന്നിവ പ്രൊഫഷണല്‍ കോഴ്സുകളാണ്.
ജപ്പാനിലെ തൊള്ളായിരത്തോളം സര്‍വകലാശാലകളില്‍ 77 ശതമാനവും സ്വകാര്യ സര്‍വകലാശാലകളാണ്. മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഓരോ സര്‍വകലാശാലയിലുമുണ്ട്. റീറ്റെയ്ല്‍, ഐ.ടി, ഫാക്ടറി, നിര്‍മാണമേഖലകളില്‍ 23 ശതമാനത്തോളം വീതം മറ്റു രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളുണ്ട്. മലയാളികള്‍ നടത്തുന്ന ഐ.ടി. കമ്പനികളും ഹോട്ടലുകളും ടോക്കിയോവിലുണ്ട്. വിദഗ്ധരുടെ ആവശ്യകത വളരെ കൂടുതലാണ്. എഞ്ചിനീയറിംഗ്, ഭക്ഷ്യസംസ്‌കരണം, റീറ്റെയ്ല്‍, ഡിസൈന്‍, ബയോസയന്‍സ്, പ്രൊജക്റ്റ് മാനേജ്‌മെന്റ് ബിരുദധാരികള്‍ക്കു ഏറെ അവസരങ്ങളുണ്ട്.
ഉപരിപഠനത്തിന്
ഒട്ടേറെ
സ്‌കോളര്‍ഷിപ്പുകള്‍
ജപ്പാനില്‍ ഉപരിപഠനത്തിനായി അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കു നിരവധി സ്‌കോളര്‍ഷിപ്പുകളുണ്ട്. ജാപ്പനീസ് ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പ് ആറെണ്ണമുണ്ട്. ഇവ ങഋതഠ സ്‌കോളര്‍ഷിപ്പുകള്‍ എന്ന പേരിലാണറിയപ്പെടുന്നത്. ജാപ്പനീസ് എംബസിയാണു വിദ്യാര്‍ഥികളുടെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടത്തുന്നത്. ഡോക്ടറല്‍ പഠനത്തിനാണ് ങഋതഠ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. ഈയിടെ ജപ്പാനിലെ കൊയോട്ടോ യൂണിവേഴ്സിറ്റി കോഴിക്കോട് എന്‍.ഐ.ടി.യുമായി അക്കാഡമിക്, ഗവേഷണമേഖലയില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിമാസം കൊയോട്ടോ യൂണിവേഴ്സിറ്റി 80,000 യെന്‍ വീതം വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് അനുവദിക്കും. എ.ഡി.ബി, ലോകബാങ്ക് സ്‌കോളര്‍ഷിപ്പുകളുമുണ്ട്. യോക്കോഹാമ നാഷണല്‍ യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ്, സുഖുബ സ്‌കോളര്‍ഷിപ്പ്, ജപ്പാനിലെ കൊച്ചി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി സ്‌കോളര്‍ഷിപ്പ്, ഹോന്‍ജോ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ്, ജപ്പാന്‍ ഫൌണ്ടേഷന്‍ യൂ.എന്‍. യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ്, ജസ്‌കോ സ്‌കോളര്‍ഷിപ്പ്, മിത്സുബിഷി സ്‌കോളര്‍ഷിപ്പ്, ജപ്പാന്‍ എ.ഡി.ബി. / ലോകബാങ്ക് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പുകളാണ്. ജപ്പാന്‍ ഫൗണ്ടേഷന്‍, ഖകഇഅ, ഇന്ത്യ ജപ്പാന്‍ എഡ്യൂക്കേഷന്‍ കോര്‍പ്പറേഷന്‍, ഇന്ത്യ ജപ്പാന്‍ കോ-ഓപ്പറേറ്റീവ് സയന്‍സ് പ്രോഗ്രാം മുതലായവ ഉന്നതവിദ്യാഭ്യാസം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രധാനപ്പെട്ട ഏജന്‍സികളാണ്. ഖഋഠഞഛ വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര വിനിമയം, സേവനങ്ങള്‍, അന്താരാഷ്ട്ര സഹകരണം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.
എന്‍.ഐ.ടി. കോഴിക്കോട്
സ്‌കില്‍ അക്കാദമി
ജപ്പാനില്‍
കോഴിക്കോട് എന്‍.ഐ.ടി. ടോക്കിയോവിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നുകൊണ്ട് ജപ്പാനില്‍ സ്‌കില്‍ അക്കാദമി തുടങ്ങാനുള്ള തയാറെടുപ്പിലാണെന്നു എന്‍.ഐ.ടി. ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ അറിയിച്ചു. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ പ്ലേസ്മെന്റ് സൗകര്യം ലഭിക്കും. ഇതിനകം കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്നു കോഴ്സ് പൂര്‍ത്തിയാക്കിയ നിരവധി ബിരുദധാരികള്‍ ജപ്പാനില്‍ ഉയര്‍ന്ന പദവികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജെ.ഇ.ഇ. മെയിന്‍ 2024-25 പരീക്ഷ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍
ദേശീയ എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷയായ ജെ.ഇ.ഇ. മെയിന്‍ 2024-25 പരീക്ഷയ്ക്കു അപേക്ഷിക്കാനുള്ള വിജ്ഞാപനം പുറത്തിറങ്ങി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണു പരീക്ഷ നടത്തുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയായി ജനുവരിയിലും ഏപ്രിലിലും പരീക്ഷ നടത്തും. ആദ്യ പരീക്ഷ ജനുവരി 24 നും ഫെബ്രുവരി ഒന്നിനുമിടയിലാണ്.
രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൂറോളം ദേശീയ സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബി.ടെക് ബിരുദ പ്രവേശനത്തിനും ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രവേശനത്തിനും ജെ. ഇ.ഇ. മെയിന്‍ സ്‌കോര്‍ വേണം. ജെ.ഇ.ഇ. മെയിന്‍ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടി. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയ്ക്കു യോഗ്യത നേടുന്നത്. എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ് ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സിനുവേണ്ടി ജെ.ഇ.ഇ. മെയ്നിന് അപേക്ഷിക്കാന്‍ പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി / ബയോടെക്‌നോളജി / ബയോളജി / ടെക്നിക്കല്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍ പഠിച്ചിരിക്കണം. ബി. ആര്‍ക്കിനു മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്രി പഠിച്ചിരിക്കണം. ബി. പ്ലാനിങ്ങിനും മാത്തമാറ്റിക്സ് നിര്‍ബന്ധമാണ്. പ്ലസ് ടു അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
പരീക്ഷയ്ക്കു മൂന്നു മണിക്കൂറാണു സമയം. രണ്ട് പേപ്പറുകളുണ്ടാകും. പേപ്പര്‍ ഒന്ന് സെക്ഷന്‍ എ യില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നായി ഓരോ വിഷയത്തിനും 20 വീതം മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. സെക്ഷന്‍ ബി യില്‍ ഓരോ വിഷയത്തില്‍ നിന്നും 10 വീതം ന്യൂമെറിക്കല്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളുണ്ടാകും. ഇതില്‍നിന്ന് അഞ്ചെണ്ണം വീതം എഴുതിയാല്‍ മതിയാകും. പേപ്പര്‍ രണ്ടില്‍ എ പാര്‍ട്ടില്‍ ആര്‍ക്കിടെക്ചര്‍, ബി പാര്‍ട്ടില്‍ ബി പ്ലാനിംഗ് എന്നിവയാണ്. ഇവയ്ക്ക് ഓരോന്നിനും പാര്‍ട്ട് ഒന്ന് മാത്തമാറ്റിക്സ്, പാര്‍ട്ട് രണ്ട് അഭിരുചി പരീക്ഷയുണ്ടാകും. പാര്‍ട്ട് മൂന്നില്‍ ആര്‍ക്കിടെക്ച്ചറിനു കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡ്രോയിങ് ടെസ്റ്റും പ്ലാനിങ്ങിനു പ്ലാനിങ് അധിഷ്ഠിത 25 ചോദ്യങ്ങളുമുണ്ടാകും.
രണ്ടാമത്തെ
പരീക്ഷ ഏപ്രിലില്‍
ഇംഗ്ലീഷ്, ഹിന്ദി, 11 പ്രാദേശിക ഭാഷകളില്‍ ചോദ്യങ്ങളുണ്ടാകും.അപേക്ഷിക്കാന്‍ പ്രായപരിധിയില്ല. അപേക്ഷകര്‍ക്കു താത്പര്യമനുസരിച്ച് രണ്ടു സെഷനുകളിലേക്കും അപേക്ഷിക്കാം. ജനുവരിയിലേക്കുള്ള അപേക്ഷ നവംബര്‍ 30 വരെയായിരുന്നു. രണ്ടാമത്തെ സെഷനിലേക്കുള്ള പരീക്ഷ ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയാണ്. 2024 മാര്‍ച്ച് രണ്ടു വരെ അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും www.jeemain.nta.nic.in സന്ദര്‍ശിക്കുക.
(മൂന്നാംവഴി സഹകരണമാസിക 2023 ഡിസംബര്‍ ലക്കം)