ജനകീയ ശക്തിയില്‍ കേരള ബാങ്ക് മുന്നേറും- എ. പ്രദീപ് കുമാര്‍

Deepthi Vipin lal

വര്‍ണ്ണശബളമായ സഹകരണ ഘോഷയാത്രയോടെ കേരള ബാങ്ക് രൂപവത്കരണം കോഴിക്കോട് ജില്ലയിലെ സഹകരണ സമൂഹം ആഘോഷിച്ചു. ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി മുതലക്കുളം മൈതാനത്തു നടന്ന സഹകരണ പൊതുസമ്മേളനം എ. പ്രദീപ്കുമാര്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മികച്ച സാമ്പത്തിക അടിത്തറയും നിക്ഷേപവുമുള്ള ജനകീയ ബാങ്കായി കേരള ബാങ്ക് മുന്നേറും. സഹകരണ മേഖലയിലെ പല ബാങ്കുകള്‍ ഒന്നായി മാറുമ്പോഴുള്ള സാമ്പത്തിക മുന്നേറ്റം സാധാരണക്കാരുടെ ജീവിത പുരോഗതിക്ക് ഗുണകരമാകും- പ്രദീപ് കുമാര്‍ പറഞ്ഞു.

സമൂഹത്തിന്റെ ആഗ്രഹ സാക്ഷാത്കാരമാണ് കേരള ബാങ്കിലൂടെ സഫലമായതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ , കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , കെ.ഡി സി.ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ.പി.സതീദേവി , പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്ക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സി. പ്രശാന്ത് കുമാര്‍ , അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.ദാസന്‍, കെ.ഡി.സി.ബാങ്ക് മുന്‍ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി.കെ രാധാകൃഷ്ണന്‍ സ്വാഗതവും കേരള ബാങ്ക് കോഴിക്കോട് ജനറല്‍ മാനേജര്‍ കെ.പി. അജയകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News