ചെക്യാട് സഹകരണ ബാങ്കിന്റെ നീതി സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട് ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പാറക്കടവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ സ്റ്റുഡന്റ് മാര്‍ക്കറ്റ് & സ്റ്റേഷനറി പ്രവര്‍ത്തനം തുടങ്ങി. പാറക്കടവില്‍ നടന്ന ചടങ്ങില്‍ ചെക്യാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹാജറ ചെറൂണിയില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
വി.കെ.ഭാസ്‌കരന്‍, പി.സുരേന്ദ്രന്‍, എസ്.കെ.മൊയ്തു, സി.വി.ലീല, കെ.ഷാനിഷ് കുമാര്‍, പി.ബിനു, കെ.പി.രാജീവന്‍, കെ.രമേശന്‍, എ.ബവിനേഷ് എന്നിവര്‍ സംസാരിച്ചു.