ചവറ ഐ.ഐ.ഐ.സി.യില്‍ മികച്ച കാമ്പസ് പ്ലേസ്‌മെന്റ്

[mbzauthor]

തൊഴില്‍ മേഖലയില്‍ രാജ്യത്താകമാനം മാന്ദ്യം നിലനില്‍ക്കുമ്പോഴും കൊല്ലം ജില്ലയിലെ ചവറയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചറിലെ കാമ്പസ് പ്ലേസ്‌മെന്റിലൂടെ 85 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ ലഭിച്ചു. മാര്‍ച്ച് മുപ്പത്തിയൊന്നോടെ ഇത് 100 ശതമാനമാക്കുകയാണ് ലക്ഷ്യം.

സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യും ( യു.എല്‍.സി.സി.എസ് ) ചേര്‍ന്നാണ് ഐ.ഐ.ഐ.സി. നടത്തുന്നത്. ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ വിഭാഗങ്ങളിലായി 38 കോഴ്‌സുകള്‍ ഇവിടെയുണ്ട്. സംസ്ഥാന ഗവണ്‍മെന്റ് , നാഷണല്‍ സ്‌കില്‍ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ അംഗീകാരത്തോടെയുള്ള കോഴുസുകളുടെ കാലാവധി മൂന്ന് മാസം മുതല്‍ ഒരു വര്‍ഷംവരെയാണ്. വിദ്യാര്‍ഥികളുടെ ലഭ്യമായ സ്‌കില്ലും നൈപുണ്യവും ആവശ്യമായ നൈപുണ്യവും തമ്മിലുള്ള അന്തരം ഒഴിവാക്കി വ്യവസായ മേഖലയ്ക്കിണങ്ങിയ നൈപുണ്യശേഷിയുള്ള യുവതീയുവാക്കളെ വാര്‍ത്തെടുക്കുകയാണ്  ഐ.ഐ.ഐ.സി. യുടെ ലക്ഷ്യം. ഇംഗ്ലീഷ് പ്രാവീണ്യം, ആശയ വിനിമയം മുതലായവ ഉറപ്പുവരുത്താന്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളും ഇവിടെയുണ്ട്.

വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, ഭാവിതൊഴിലുകള്‍, ഭാവി സ്‌കില്ലുകള്‍ എന്നിവ വിലയിരുത്തിയാണ് കോഴ്‌സുകളാരംഭിക്കുന്നതെന്ന് യു.എല്‍. എഡ്യുക്കേഷന്‍ ഡയരക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍ അറിയിച്ചു.

[mbzshare]

Leave a Reply

Your email address will not be published.