ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ സോളാര്‍ ബോട്ടുകള്‍ യാത്ര തുടങ്ങി

Deepthi Vipin lal

ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ടൂറിസം മേഖലയില്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. ബോട്ട് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മലബാറിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് യാത്രകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ടി. പി. രാമകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, സില്‍ക്ക് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പി ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍, ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം. ശിവദാസന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. കെ രമേശന്‍, ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. പി. രഘുനാഥ് സെക്രട്ടറി കെ.കെ. ബിന്ദു, ഭരണസമിതി അംഗങ്ങള്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News