ഗ്രീന്‍ പുല്ലൂരിൽ കേംകോ ഡീലര്‍ഷിപ്പ് ഉൽഘാടനവും അഗ്രോമീററും.

[mbzauthor]

ഇരിഞ്ഞാലക്കുട പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഗ്രീന്‍പുല്ലൂര്‍ കര്‍ഷക സേവനകേന്ദ്രത്തില്‍ കേംകോ ഡീലര്‍ഷിപ്പ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി അഗ്രോ മീറ്റും സംഘടിപ്പിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനവും അഗ്രോ മീററും ബാങ്ക് പ്രസിഡന്റും സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാനുമായ ജോസ്.ജെ.ചിറ്റിലപ്പിള്ളി പൊതമ്പ് ചിറ പാടശേഖര സമിതി സെക്രട്ടറി ജോൺസൺ പി.പി ക്ക് പുല്ല് വെട്ട് മെഷീൻ നൽകി നിര്‍വ്വഹിച്ചു.
യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. കേംകോ ഡീലര്‍ഷിപ്പ് സമ്മതപത്രം കേംകോ അസി.എഞ്ചിനീയര്‍ സുരാജ് ബാങ്ക് സെക്രട്ടറി സപ്നക്ക് കൈമാറി. മുരിയാട് കൃഷിഓഫീസര്‍ രാധിക മുഖ്യാഥിതിയായിരുന്നു.
ടില്ലര്‍,ഗാര്‍ഡന്‍ ടില്ലര്‍, വീഡര്‍, അഗ്രോടൂള്‍കിറ്റ്, ഗ്രാസ്‌കട്ടര്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ 50 ശതമാനം സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് പുല്ലൂരില്‍ നിന്നുതന്നെ ലഭ്യമാക്കുകയാണ് കേംകോ ഡീലര്‍ഷിപ്പിലൂടെ ഗ്രീന്‍ പുല്ലൂര്‍ ലക്ഷ്യമിടുന്നത്. അഗ്രോമീറ്റില്‍ സബ്സിഡി പദ്ധതികളെ സംബന്ധിച്ചും കാര്‍ഷിക ഉപകരണങ്ങളെ സംബന്ധിച്ചും കേംകോ ഉദ്യോഗസ്ഥരായ ഗോപകൃഷ്ണനും, ജുബീഷ്‌കുമാറും വിശദീകരണം നടത്തി. ചടങ്ങിന് ഭരണസമിതി അംഗം ടി.കെ.ശശി, എന്‍.കെ.കൃഷ്ണന്‍, ഐ.എൻ.രവി, രാധാസുബ്രന്‍, തോമാസ് കാട്ടൂക്കാരന്‍, വാസന്തി അനില്‍കുമാര്‍, സുജാത മുരളി, അനീഷ് നമ്പ്യാര്‌വീട്ടില്‍, അനൂപ് പായമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിര്‍വ്വഹിക്കാന്‍ കാര്‍ഷിസേവനകേന്ദ്രമെന്ന കുടക്കീഴില്‍ വിത്ത്, വളം, ഔഷധസസ്യങ്ങള്‍ പച്ചക്കറിതൈകള്‍, ഫലവൃക്ഷങ്ങള്‍, കാര്‍ഷിക മെഷിനറികള്‍, പരിശീലനം, അഗ്രോക്ലീനിക് തുടങ്ങിയ സംവിധാനങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഗ്രീന്‍ പുല്ലൂര്‍ വിഭാവനം ചെയ്യുന്നത്.

[mbzshare]

Leave a Reply

Your email address will not be published.