ഗ്രാമീണ്‍ മാര്‍ക്കറ്റ് : ഒരു സംഘത്തിനു 10 ലക്ഷം രൂപവരെ ധനസഹായം നല്‍കും
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഗ്രാമീണ്‍ മാര്‍ക്കറ്റുകളും പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും തുടങ്ങുന്നു. ഇതിലേക്കായി 2021 – 22 സാമ്പത്തിക വര്‍ഷം ഒരു സംഘത്തിനു പരമാവധി പത്തു ലക്ഷം രൂപവരെ ധനസഹായം അനുവദിക്കും.
പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഓരോ ഗ്രാമീണ്‍ മാര്‍ക്കറ്റ് വീതം തുടങ്ങാനുള്ള സംഘങ്ങളെ തിരഞ്ഞെടുത്ത് സംഘങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ എല്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരോടും നിര്‍ദേശിച്ചു. മൂന്നിടത്തും ഒരു ഗ്രാമീണ്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നവിധത്തില്‍ ഒരു ജില്ലയില്‍ നിന്നു മൂന്നു സംഘങ്ങളെ തിരഞ്ഞെടുക്കാനാണു നിര്‍ദേശം. ധനസഹായത്തുക പിന്‍വലിച്ച് നല്‍കുന്നതിനുള്ള ഭരണസമിതി തീരുമാനം, ധനസഹായത്തുക പിന്‍വലിച്ച് നല്‍കേണ്ട സംഘത്തിന്റെ അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
2021 – 22 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന പദ്ധതിയില്‍പ്പെടുത്തി അംഗീകരിച്ചിട്ടുള്ള പുതിയ പദ്ധതിയാണു ഗ്രാമീണ്‍ മാര്‍ക്കറ്റുകള്‍. ഒരു സംഘത്തിനു പരമാവധി പത്തു ലക്ഷം രൂപവരെ അനുവദിക്കാനുള്ള അപേക്ഷ വര്‍ക്കിങ് ഗ്രൂപ്പ് അംഗീകരിച്ചിട്ടുണ്ട്.
[mbzshare]