ഗ്രാമീണമേഖലയുടെ സമ്പദ് ഘടനയില്‍ സഹകരണ ബാങ്കുകളുടെ പങ്ക് നിസ്തുലം – എം കെ രാഘവന്‍ എംപി
ഗ്രാമീണ മേഖലയില്‍ സാധാരണക്കാരുടെ സമ്പദ്ഘടനയെ സഹായിക്കുന്നത് സഹകരണ ബാങ്കുകളാണെന്നും സഹകരണ സംഘങ്ങളെ കൂടുതല്‍ ഉന്നമനത്തിലേക്കെത്തിക്കേണ്ടത് സാധാരണക്കാരുടെ കടമയാണെന്നും എം.കെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു. ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി സ്മാരക ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി പി ഉണ്ണിമോയി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി , ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍ ,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി, ഓമശ്ശേരി ഗ്രാമപഞ്ചായത് മുൻ പ്രസിഡന്റ് കെ എം കോമളവല്ലി, ബാലകൃഷ്ണന്‍ നായര്‍,കെ കെ അബ്ദുള്ളക്കുട്ടി, പിവി അബ്ദുറഷീദ് , പി അബ്ദുനാസര്‍ , എ.കെ അബ്ദുള്ള ,ഒ കെ നാരായണന്‍ , ധനലക്ഷ്മി, കരുണാകരന്‍ ,വികെ ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബാങ്ക് വെെസ്പ്രസിഡന്റ് പികെ ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി കെ.പി നൗഷാദ് നന്ദിയും രേഖപ്പെടുത്തി.