ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ഓണം ബോണസ് അനുവദിച്ചു: വാർഷിക വേതനത്തിന്റെ 8.33% ബോണസ്.

adminmoonam

സംസ്ഥാനത്തെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കും ഓണം ബോണസ് അനുവദിച്ചു. വാർഷിക വേതനത്തിന്റെ 8.33% മാണ് ബോണസ്. സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളും ലാഭനഷ്ടം നോക്കാതെ ജീവനക്കാർക്ക് 2019- 20 വർഷത്തിൽ മൊത്തം വാർഷിക വേതനത്തിന്റെ 8.33 ശതമാനം മാസവേതനം പരമാവധി 7000 രൂപ എന്ന തോതിൽ കണക്കാക്കി ബോണസ് നൽകണം.

2019-20 വർഷത്തെ കണക്കനുസരിച്ച് ബോണസ് ആക്ട് നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം മതിയായ സംഖ്യ അലോക്കബിൾ സർപ്ലസ് ഉള്ള സംഘങ്ങൾ 7000 രൂപ വരെ മാസ വരുമാനം ഉള്ള ജീവനക്കാർക്ക് വാർഷിക വേതനത്തിന്റെ 20 ശതമാനത്തിൽ അധികരിക്കാത്ത സംഖ്യ ബോണസായി നൽകാം. 7000 രൂപയ്ക്ക് മുകളിൽ മാസവേതനം ഉള്ള ജീവനക്കാർക്ക് മാസവേതനം 7000 രൂപ എന്ന് കണക്കാക്കി അതിന്റെ 20 ശതമാനത്തിൽ അധികരിക്കാത്ത സംഖ്യ ബോണസായി നൽകാം.


Leave a Reply

Your email address will not be published. Required fields are marked *

Latest News