ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് അനുമോദനം

moonamvazhi

2023 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വയനാട് മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ പാലളക്കുന്ന കര്‍ഷകരുടെ മക്കളെ മാനന്തവാടി ക്ഷീരസംഘം ആദരിച്ചു. സഹകരണ സംഘത്തില്‍ നടന്ന പ്രതിഭാ സംഗമം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. 86 വിദ്യാര്‍ഥികളാണ് ആദരവ് ഏറ്റുവാങ്ങിയത്. ക്ഷീരസംഘം പ്രസിഡന്റ് പി ടി ബിജു അധ്യക്ഷത വഹിച്ചു.

റിട്ട. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പ്രിന്‍സ് അബ്രഹാം, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഉഷാദേവി, മില്‍മ പി ആന്‍ഡ് ഐ മാനേജര്‍ ബിജുമോന്‍ സ്‌കറിയ, ജില്ലാ പാല്‍ ഗുണ നിയന്ത്രണ ഓഫീസര്‍ പി എച്ച് സിനാജുദ്ദീന്‍, മാനന്തവാടി ഡിഇഒ എന്‍ എസ് ശ്രീലേഖ, നഗരസഭ കൗണ്‍സിലര്‍ സിനി ബാബു, മില്‍മ സൂപ്പര്‍വൈസര്‍ ആദര്‍ശ് സൂരി, എം എസ് മഞ്ജുഷ എന്നിവര്‍ സംസാരിച്ചു. സണ്ണി ജോര്‍ജ് സ്വാഗതവും ബിജു അമ്പിത്തറ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News