ക്ഷാമബത്ത കുടിശ്ശിക, പി എഫിൽ ലയിപ്പിക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടി ഉത്തരവായി.
1.1.2005 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായി. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും വ്യക്തികളും നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. 1.1.2005 മുതൽ 1.1.2017 വരെയുള്ള കാലയളവുകളിൽ അനുവദിച്ചു നൽകിയിരുന്ന ക്ഷാമബത്ത കുടിശ്ശിക ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കുന്നതിനുള്ള സമയപരിധി 2020 ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു കൊണ്ടാണ് ഉത്തരവായത്. ഇതുവരെ അവകാശപ്പെടാത്ത ക്ഷാമബത്ത കുടിശ്ശിക 2020 ഓഗസ്റ്റ് 31 വരെയുള്ള മാസങ്ങളിൽ ശമ്പളബില്ലിനോടൊപ്പം മാറാവുന്നതും പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കാവുന്നതുമാണെന്ന് ഉത്തരവിൽ പറയുന്നു.