കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ നേതൃ പഠന ക്യാമ്പ് നടത്തി
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസര്‍കോട് ജില്ലാ നേതൃ പഠന ക്യാമ്പ് നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.വിനയകുമാറിനെ ചടങ്ങില്‍ അനുമോദിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച കെ.സി.ഇ.എഫ്.സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി, ജില്ലാതല നേതാക്കളായിരുന്ന ജോസ് പ്രകാശ്, പ്രകാശ് എന്‍.ബായാര്‍, പി.രമേശന്‍ നായര്‍ ,ഇ .കെ .ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഡി.സി.സി.പ്രസിഡന്റ് പി.കെ.ഫൈസല്‍, സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ എന്നിവര്‍ ഉപഹാരം നല്‍കി. സംസ്ഥാന പ്രസിഡന്റ് പി.കെ.വിനയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
റിട്ട. സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ വി.മുഹമ്മദ് നൗഷാദ് ,ജെ.സി.ഐ.ദേശീയ പരിശീലകന്‍ വി.വേണുഗോപാലന്‍, അശോകന്‍ കുറുങ്ങപ്പള്ളി എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന ഭാരവാഹികളായ എം.രാജു, ഇ.ഡി.സാബു, ടി.സി. ലോക്കോസ്, സി.വി.അജയന്‍, പി.ശോഭ, ജില്ലാ സെക്രട്ടറി സി.ഇ.ജയന്‍, പി.കെ.പ്രകാശ് കുമാര്‍, കെ.ശശി, സി.വിനോദ് കുമാര്‍, ജോസ് പെരിങ്ങല്ലൂര്‍, ജി.മധുസൂദനന്‍ ,എ.കെ.ശശാങ്കന്‍, കെ.നാരായണന്‍ നായര്‍ , കെ.എം.അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.