കോവിഡ് -19 സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം പുന:ക്രമീകരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ.
കോവിഡ് -19 സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ജോലി സമയത്തിൽ ക്രമീകരണം വരുത്തിയ സാഹചര്യത്തിൽ കേരളത്തിലെ പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെയും ജോലി സമയം പുന:ക്രമീകരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിസൻറ് പി. ഉബൈദുള്ള എം.എൽ.എ , ജനറൽ സെക്രട്ടറി എ.കെ. മുഹമ്മദലി എന്നിവർ ആവശ്യപ്പെട്ടു. സംഘങ്ങളിലെ നല്ലൊരു ശതമാനം ജീവനക്കാരും പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയാണ് ജോലിക്കെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ദിനംപ്രതിയുള്ള ഇത്തരം യാത്രകളും പൊതുജനസമ്പർക്കവും ജീവനക്കാരുടേയും അവരുടെ കുടുംബത്തിന്റെയും അത് വഴി പൊതു സമൂഹത്തിന്റെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സി.ഇ.ഒ സഹകരണമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.