കോവിഡ് 19 – സഹകരണ മേഖലയിലെ ജീവനക്കാർക്ക് സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് എംപ്ലോയിസ് ഫ്രണ്ട്.

adminmoonam

കേരളത്തിലെ സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാർക്ക് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ യാതൊരു സംരക്ഷണവും ഇല്ല. നിരന്തരം ധാരാളം ഇടപാടുകാരുമായി ബന്ധപ്പെടുന്ന ഈ മേഖലയിലെ ജീവനക്കാർ വളരെ ആശങ്കയിലാണ്.നിത്യപിരിവ് ജീവനക്കാർ വീടുവീടാന്തരം കയറി ഇറങ്ങുന്നവരുമാണ്. അവർക്ക് മതിയായ സംരക്ഷണം ഇല്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുവീടാന്തരം കയറി നൽകേണ്ടതും സഹകരണ ജീവനക്കാരാണ്. സഹകരണ ജീവനക്കാർക്ക് സർക്കാർ ജീവനക്കാരെ പോലെതന്നെ ആവശ്യമായ സംരക്ഷണം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News