കോവിഡ് 19: സഹകരണ ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷ: ആനുകൂല്യം ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ മുടക്കം കൂടാതെ ലഭ്യമാക്കണമെന്ന് രജിസ്ട്രാർ.
സഹകരണ ജീവനക്കാർക്കും കലക്ഷൻ ഏജന്റ് മാർക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് പകരം ഏർപ്പെടുത്തിയിട്ടുള്ള സഹകരണസംഘങ്ങൾ മുടക്കം കൂടാതെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാർ ഇന്ന് സർക്കുലർ ഇറക്കി. ഇപ്രകാരം മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാകുമ്പോൾ നിലവിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ/ ബാങ്കുകൾ മറ്റ് ഏതെങ്കിലും വിഭാഗം ജീവനക്കാർക്ക് നിലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയിരുന്നു വെങ്കിൽ ആ വിഭാഗം ജീവനക്കാർക്ക് കൂടി ഇൻഷുറൻസ് പരിരക്ഷ തുടർന്നും നൽകണമെന്നും രജിസ്ട്രാർ നിർദ്ദേശിച്ചു. സർക്കുലറിലെ പൂർണ്ണരൂപം കാണാം.