കോവിഡ്-19 ‘മൂന്നാംവഴി’ മാഗസിൻ വരികാരിലേക്ക് എത്താൻ വൈകുമെന്ന് എഡിറ്റർ.

adminmoonam

കൊറോണ കാരണമുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നാംവഴി മാസികയുടെ ഏപ്രിൽ ലക്കം കൃത്യ സമയത്ത് അച്ചടിക്കാനും വിതരണം ചെയ്യാനും സാധിക്കാതെ വന്നിരിക്കുന്നു. അസാധാരണമായ ഈ സാഹചര്യം മാന്യ വരിക്കാരും വായനക്കാരും സഹകാരികളും ഉദ്യോഗസ്ഥരും മനസ്സിലാക്കുമെന്നു ഞങ്ങൾ കരുതുന്നു. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഏപ്രിൽ ലക്കം എത്രയും പെട്ടെന്ന് നിങ്ങളിലേക്ക് എത്തിക്കുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു.

ഇതു വരെ ഞങ്ങൾക്കു നൽകിപ്പോന്ന സഹകരണവും പിന്തുണയും മേലിലും പ്രതീക്ഷിക്കുന്നു.

സ്നേഹാഭിവാദ്യങ്ങളോടെ,
സി.എൻ. വിജയകൃഷ്ണൻ.
എഡിറ്റർ, മൂന്നാംവഴി.

Leave a Reply

Your email address will not be published. Required fields are marked *

Latest News