കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലെ ശനിയാഴ്ചകളിലെ അവധി ദീർഘിപ്പിക്കണമെന്ന് കോ.ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ.

adminmoonam

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലെ ശനിയാഴ്ചകളിലെ അവധി ദീർഘിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജൂലായ് 22ന് സഹകരണ സംഘം രജിസ്ട്രാർ ഓഗസ്റ്റ് 31 വരെയുള്ള ശനിയാഴ്ച കൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം പുതിയ ഒരു ഉത്തരവ് ഉണ്ടാകാത്ത സാഹചര്യത്തിൽ മറ്റന്നാൾ മുതൽഉള്ള ശനിയാഴ്ചകൾ സഹകരണസംഘങ്ങൾക്ക് പ്രവർത്തി ദിവസം ആണ്. ഇനിയുള്ള ശനിയാഴ്ചകൾ അവധിയാണോ എന്നത് സംബന്ധിച്ച് നാളെ മാത്രമേ തീരുമാനം പറയാനാകൂ എന്നാണ് സഹകരണസംഘം രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുമ്പോൾ പറയുന്നത്.

കോവിഡ് വ്യാപനം അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾക്ക് നൽകിയ ശനിയാഴ്ചകളിലെ അവധി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കോ ഓപ്പറേറ്റീവ് ബാങ്ക് സെകട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും സഹകരണ വകുപ്പ് മന്ത്രിക്കും സഹകരണ രജിസ്ട്രാർക്കും നിവേദനം നൽകി.
17.07.2020 ലെ G.O.Rt 2297/GAD നമ്പർ ഉത്തരവ് പ്രകാരം കോവിഡ് പശ്ചാത്തലത്തിൽ ഇതര ബാങ്കിംഗ് സ്ഥാപനങ്ങളിൽ എല്ലാ ശനിയാഴ്ച ദിവസങ്ങളിലും അവധി പ്രഖ്യാപിച്ചത് നിലനിൽക്കുന്നുണ്ട്. അതോടനുമ്പന്ധിച്ച് സഹകരണ രജിസ്റ്റുടെ 22.07.2020ലെ 2274 നമ്പർ ഉത്തരവ് പ്രകാരം ആഗസ്റ്റ് 31 വരെ സഹകരണ സംഘങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.ഇതര ബാങ്കുകളിൽ ഇടപാടുകാരുടെ സന്ദർശന സമയം എക്കൗണ്ട് നമ്പറുകൾ അനുസരിച്ച് ക്രമീകരിണം നടത്തിയാണ്പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.ഇപ്പോൾ മുമ്പുള്ളതിനേക്കാളം സമ്പർക്ക ഉറവിടം അറിയാതെ കോവിഡ് വർദ്ധിച്ചു വരികയാണെന്ന് സംഘടന പറയുന്നു. തുടച്ചയായി രണ്ട് ദിവസം അവധി നൽകുന്നത് കോവിഡ് വ്യാപനം
തടയുന്നതിന് ഒരു പരിധി വരെ ജനങ്ങൾക്കും ജീവനക്കാർക്കും സഹായകരമാകുമെന്നും കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ച് സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കുന്നതിന് അതാത് ഭരണ സമിതികൾക്ക് അധികാരം നൽകി ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിവേദനത്തിലൂടെ സംഘടനനേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News