കോവിഡ് വാക്സിന് ചലഞ്ച് : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് 10 ലക്ഷം രൂപ നല്കി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു.) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി 10,00,000 രൂപ നല്‍കിയതായി യൂണിയന് ജനറല്‍ സെക്രട്ടറി വി.എ. രമേഷ് അറിയിച്ചു.
സഹകരണ ജീവനക്കാരില്‍ നിന്നും രണ്ടു ദിവസത്തെ ശമ്പളം ഏപ്രില്‍ മെയ് മാസങ്ങളിലായി സി.എം.ഡി.ആര്.എഫിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.