കോഴിക്കോട് സിറ്റി ബാങ്കിന്റെ ഡോ.വർഗീസ് കുര്യൻ അവാർഡ് സമ്മാനിച്ചു: ക്ഷീരകർഷകരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.

adminmoonam

 

കർഷകരിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ക്ഷീരകർഷകരാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. അർഹിക്കുന്ന പരിഗണന ക്ഷീരകർഷകർക്ക് ലഭിക്കുന്നില്ല. ഡോ.വർഗീസ് കുര്യന്റെ അനുസ്മരണവും, സ്മരണാർത്ഥം കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് നൽകുന്ന വർഗീസ് കുര്യൻ അവാർഡും കോടഞ്ചേരി മൈക്കാവ് ക്ഷീരോല്പാദക സഹകരണ സംഘത്തിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡോ. വർഗീസ് കുര്യന്റെ മരണത്തിന് ആറു വർഷത്തിനിപ്പുറം ഇത്തരത്തിൽ അവാർഡ് നൽകുന്ന വേറെ സ്ഥാപനങ്ങൾ ഉള്ളതായി അറിയില്ല എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സിറ്റി ബാങ്കിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മന്ത്രി ഉൾപ്പെടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരെല്ലാം തന്നെ അഭിപ്രായപ്പെട്ടു.

മലബാർ മേഖലയിലെ മികച്ച ഉൽപ്പാദക സഹകരണ സംഘത്തിന് നൽകുന്ന ലക്ഷം രൂപയുടെ അവാർഡ് സംഘം പ്രസിഡണ്ട് ടി.കെ. ജോസ് ഏറ്റുവാങ്ങി. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ജി. നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു.ബാങ്ക് ഡയറക്ടർ അഡ്വക്കേറ്റ് ടി.എം. വേലായുധൻ ബഹുമതി പത്രം സമർപ്പിച്ചു. എം.കെ. മുനീർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ഭരണ സമിതി അംഗവും അവാർഡ് നിർണയ കമ്മിറ്റി കൺവീനറുമായ പി.ദാമോദരൻ,ബാങ്ക് ഭരണസമിതി അംഗം അഡ്വക്കേറ്റ് എ. ശിവദാസ്, ഡയറി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ രശ്മി, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം. ഷീജ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.പി. ശങ്കരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, കൗൺസിലർ അഡ്വക്കറ്റ് പി.എം.നിയാസ്, ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് എന്നിവർ സംസാരിച്ചു. മൈക്കാവ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ടി.കെ.ജോസ് മറുപടി പ്രസംഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News