കോഴിക്കോട് സഹകരണ ആശുപത്രിയിൽ ഹോം കെയർ പദ്ധതി ആരംഭിച്ചു
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ഹോം കെയർ പദ്ധതി ആരംഭിച്ചു. കോവിഡ് രോഗികൾക്ക് വീട്ടിലെത്തിയും ടെലി മെഡിസിൻ മുഖേനയും ചികിത്സ നൽകുന്നതാണ് പദ്ധതി.
ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റീൻ കഴിയുന്നവർക്കും ടെലി കൺസൾട്ടെഷൻ വഴിയും ആവശ്യമെങ്കിൽ ഡോക്ടർ നേരിട്ട് എത്തിയും ചികിത്സ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് – 9207448000 , 0495 2709375 എന്ന ഫോൺ നമ്പറുകളിൽ ഉപഭോക്താക്കൾക്ക് വിളിക്കാവുന്നതാണ്.
[mbzshare]