കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ കെ.സി. നാരായണന്‍ അന്തരിച്ചു
കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ കെ.സി. നാരായണന്‍ അന്തരിച്ചു. എരവത്തുകുന്ന് ഈഗിള്‍ നെസ്റ്റ് സൊസൈറ്റി (മാഗോ പാര്‍ക്ക്) സ്ഥാപക പ്രസിഡന്റും ഇപ്പോഴത്തെ രക്ഷാധികാരിയുമാണ്. ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റി അംഗമായിരുന്നു. കോഴിക്കോട്ടെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ചാലപ്പുറം ചെമ്പക ഹൗസിംഗ് കോളനിയിലാണ് താമസിക്കുന്നത്. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക ഒരു മണിയോടെ.