കോഴിക്കോട് കോട്ടൂർ സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകി
കോടൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമിച്ചു നൽകി. തെക്കേ പുളക്കാംപൊയിൽ ഇമ്പിച്ചൻ എന്നയാൾക്കാണ് വീട് നൽകിയത്. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാർ കെ.രാജേന്ദ്രൻ, ബാങ്ക് പ്രസിഡണ്ട് പ്രിയേഷ് എന്നിവർ ചേർന്ന് താക്കോൽദാനം നിർവഹിച്ചു. വാർഡ് മെമ്പർ സൗദാ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജയരാജൻ, അച്യുതൻ മാസ്റ്റർ സുരേഷ് കുമാർ.വി , മുഹമ്മദ് എം.കെ, എൻ. ആലി എന്നിവർ സംസാരിച്ചു.