കോഴിക്കോട്ട് സഹകാരി സംഗമം
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു. സാധാരണക്കാരന് ആധുനിക ചികിത്സ അപ്രാപ്യമാകുന്ന വര്‍ത്തമാനകാലത്ത് ജനകീയ കൂട്ടായ്മയിലൂടെ ബദല്‍ ശക്തിപ്പെടുന്നതിന് സഹകാരികള്‍ക്കിടയില്‍ നിന്നു ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.
യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി സഹകരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി ചെയര്‍മാന്‍ പ്രൊഫ . പി.ടി. അബ്ദുള്‍ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ അഗസ്തി, അഡ്വ. ജി. സി. പ്രശാന്ത് കുമാര്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിയില്‍ നടപ്പാക്കുന്ന പുതിയ ഓഹരി അധിഷ്ഠിത ചികിത്സാ പദ്ധതിയായ ‘ ആരോഗ്യ പരിരക്ഷ പ്ലസ് സംബന്ധിച്ച് ആശുപത്രി സി. ഇ. ഒ. സന്തോഷ് കുമാര്‍ എ. വി. വിശദീകരിച്ചു. ഡയരക്ടര്‍മാരായ ടി. പി. ശ്രീധരന്‍ സ്വാഗതവും എ. കെ. രമേശ് ബാബു നന്ദിയും പറഞ്ഞു.