കോഴിക്കോട്ട് അർബൻ വെൽഫെയർ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് തുറന്നു
കോഴിക്കോട് കോർപ്പറേഷൻ അർബൻ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് എം വി ആർ കാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് പി ബാലഗംഗാധരൻ അധ്യക്ഷത വഹിച്ചു.കേരള ഗവൺമെന്റ് പദ്ധതിപ്രകാരം പഠന ഉപകരണ വായ്പ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി നാരായണൻ കുട്ടി വിതരണം ചെയ്തു. മുതിർന്ന സംഘം മെമ്പർ വിശാലാക്ഷി അമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചാലിൽ മൊയ്തീൻകോയ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി പ്രസീത സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.